12:10am 08 June 2026
NEWS
റോളണ്ട് ഗാരോസിൽ ചരിത്രമെഴുതി മിറ ആൻഡ്രീവ; 19-ാം വയസിൽ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം
07/06/2026  06:47 AM IST
nila
റോളണ്ട് ഗാരോസിൽ ചരിത്രമെഴുതി മിറ ആൻഡ്രീവ; 19-ാം വയസിൽ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി റഷ്യൻ യുവതാരം മിറ ആൻഡ്രീവ. വെറും 19-ാം വയസിൽ തന്നെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം നേട്ടത്തിലെത്തിയ മിറ, ഫൈനലിൽ പോളണ്ടിന്റെ മയ ഹലിൻസ്‌കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള മിറ, തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തി. കാര്യമായ വെല്ലുവിളി ഉയർത്താൻ കഴിയാതിരുന്ന മയ ഹലിൻസ്‌കയെ 6-3, 6-2 എന്ന സ്കോറിനാണ് റഷ്യൻ താരം കീഴടക്കിയത്.

ഗ്രാൻഡ്സ്ലാം ഫൈനലിൽ ഇരുതാരങ്ങളും ആദ്യമായാണ് ഏറ്റുമുട്ടിയത്. വിജയത്തോടെ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളെന്ന നേട്ടവും മിറ സ്വന്തമാക്കി. 1992-ൽ 18-ാം വയസിൽ കിരീടം നേടിയ മോണിക്ക സെലെസിന് ശേഷം റോളണ്ട് ഗാരോസിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് മിറയുടെ പേരിലായത്.

ഇതുവരെ വിംബിൾഡൺ ക്വാർട്ടർ ഫൈനലിലെത്തിയതാണ് മിറയുടെ മികച്ച ഗ്രാൻഡ്സ്ലാം പ്രകടനമെങ്കിൽ, ഇത്തവണ അത് മറികടന്ന് അവർ കിരീടനേട്ടത്തിലെത്തി. മറുവശത്ത്, ലോക റാങ്കിങ്ങിൽ 114-ാം സ്ഥാനത്തുള്ള മയ ഹലിൻസ്‌കയും ടൂർണമെന്റിൽ ശ്രദ്ധേയ മുന്നേറ്റമാണ് നടത്തിയത്. കരിയറിലാദ്യമായി ഗ്രാൻഡ്സ്ലാമിന്റെ ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ ഘട്ടങ്ങളിലെത്തിയ അവർ ഭാവിയിലേക്കുള്ള പ്രതീക്ഷകളും ഉയർത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img