04:19am 30 April 2026
NEWS
അവിഹിത ബന്ധത്തെ കുറിച്ച് തർക്കം രൂക്ഷമായി; പതിനാറുകാരൻ യുവതിയേയും സഹോദരനെയും കുത്തികൊലപ്പെടുത്തി
27/03/2026  11:01 AM IST
nila
അവിഹിത ബന്ധത്തെ കുറിച്ച് തർക്കം രൂക്ഷമായി; പതിനാറുകാരൻ യുവതിയേയും സഹോദരനെയും കുത്തികൊലപ്പെടുത്തി

ബെംഗളൂരു: അവിഹിത ബന്ധം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. കർണാടകയിലെ പീനിയയിലാണ് സംഭവം. അമ്മയ്‌ക്കെതിരായ ആരോപണത്തെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെ പതിനാറുകാരൻ രണ്ടുപേരെ കുത്തിക്കൊന്നതായി പൊലീസ് സ്ഥിരീകരിച്ചു. മുപ്പത്താറുകാരിയായ യമുനയും സഹോദരൻ സുധീപുമാണ് മരിച്ചത്. യമുനയുടെ ഭർത്താവ് മല്ലിഗൗഡയുടെ കാമുകിയായ ഛായയുടെ മകനാണ് യമുനയേയും സഹോദരനെയും കൊലപ്പെടുത്തിയത്.

യമുന, തന്റെ ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഛായയെ ചോദ്യം ചെയ്യാനായി സഹോദരനൊപ്പം ഇവരുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഉണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. സംഭവത്തിനിടെ യമുനയും സഹോദരനും ഛായയ്‌ക്കെതിരെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു. ഇത് തടയാനെത്തിയ ഛായയുടെ മകൻ കത്തി പിടിച്ചെടുത്തു യമുനയെയും സുധീപിനെയും ആക്രമിച്ചു. ഇരുവരും സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം ഭയന്ന ബാലൻ മുറിക്കകത്ത് പൂട്ടിയിരിക്കുകയായിരുന്നു. പിതാവ് എത്തി സംസാരിച്ചതിന് ശേഷമാണ് ഇയാൾ പുറത്തുവന്നത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.

സംഭവത്തിന്റെ ആഘാതത്തിൽ യമുനയുടെ മകൾ വീട്ടുപയോഗ ദ്രാവകം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img