
മാതാപിതാക്കളെത്തി പെൺകുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി.
ജയ്പുർ: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയിൽ. ജയ്പുരിലെ ശ്രിമദോപുർ സ്വദേശിനിയായ പെൺകുട്ടിയാണ് വീട്ടുകാർ അറിയാതെ പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കവെ പിടിയിലായത്. വിദേശ യാത്രയ്ക്ക് ആവശ്യമായ രേഖകളില്ലാതെയാണ് പെൺകുട്ടി പാകിസ്ഥാനിലേക്ക് പോകാനായി ജയ്പുർ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് വിമാനത്താവള അധികൃതർ പെൺകുട്ടിയെ പൊലീസിന് കൈമാറുകയായിരുന്നു.
ജയ്പുരിൽ നിന്ന് പാക്കിസ്ഥാനിലേക്ക് നേരിട്ട് വിമാന സർവീസ് ഉണ്ടായിരുന്നില്ല. പെൺകുട്ടിയുടെ കയ്യിൽ രാജ്യാന്തര യാത്രയ്ക്ക് ആവശ്യമായ രേഖകളും ഇല്ലായിരുന്നു. ഇതോടെയാണ് വിമാനത്താവള അധികൃതർ വിവരം പൊലീസിനെ അറിയിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ നേരിൽ കാണുന്നതിനു വേണ്ടിയാണ് വിമാനത്താവളത്തിലേക്കു പോയതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചു. മാതാപിതാക്കളെത്തി പെൺകുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി.
















