06:38pm 22 April 2026
NEWS
പതിനേഴുകാരനെ ലൈം​ഗികപീഡനത്തിനിരയാക്കിയ യുവതിക്കെതിരെ കേസെടുത്തു
22/04/2026  04:47 PM IST
nila
പതിനേഴുകാരനെ ലൈം​ഗികപീഡനത്തിനിരയാക്കിയ യുവതിക്കെതിരെ കേസെടുത്തു

കാസർകോട്: പതിനേഴുകാരനെ ലൈം​ഗികപീഡനത്തിനിരയാക്കിയ യുവതിക്കെതിരെ കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് നടപടി. ഹൊസ്ദുർ​ഗ് പൊലീസാണ് കേസെടുത്തത്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് യുവതി പതിനേഴുകാരനെ പീഡിപ്പിച്ചത്. തുടർന്ന് കേസ് രാജപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പോക്സോ വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്.

ഹൊസ്ദുർഗ് പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ. ഈ കേസിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ യുവതി പീഡിപ്പിച്ച വിവരം ആൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഈ സംഭവത്തിലും പൊലീസ് കേസടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img