12:17am 01 May 2026
NEWS
അറ്റ്‌ലി, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ 'മിന്നൽ മുരളി' ഫെയിം ഫെമിന ജോർജ്..
29/04/2026  02:24 PM IST
Cinema desk
മിന്നൽ മുരളി ഫെയിം ഫെമിന ജോർജ് രാക്കയിൽ

 

 തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുനും, തമിഴ് സംവിധായകനായ  അറ്റ്‌ലിയും  ചേർന്ന്  വളരെ ബ്രമ്മാണ്ഡമായി ഒരുക്കി വരുന്ന ചിത്രമാണ് 'രാക്ക'. സൂപ്പർ ഹീറോ കഥയായി ഒരുങ്ങി വരുന്ന  ഈ ചിത്രത്തിൻ്റെ ബഡ്ജറ്റ് 800 കോടിയോളം വരുമെന്നാണ് പറയപ്പെടുന്നത്. അടുത്തിടെ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. അതിൽ അല്ലു അർജുനിൻ്റെ രൂപം മനുഷ്യനും,  മൃഗവും കലർന്നുള്ള ഒരു രൂപത്തിലായിരുന്നു. ഈ ചിത്രത്തിൽ അല്ലു അർജുനൊപ്പം നായികമാരായി ദീപിക പതുക്കോൺ, മൃണാൾ താകൂർ എന്നിവരാണ്  അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഹൈദരാബാദ്, മുംബൈ എന്നീയിടങ്ങളിൽ നടന്നുവരികയാണ്. ഈയിടെ ഈ ചിത്രത്തിൽ രമ്യാ കൃഷ്ണൻ, യോഗി ബാബു, എന്നിവരും ജോയിൻ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ മറ്റൊരു താരവും ജോയിൻ ചെയ്യാനിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. മലയാളത്തിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ  'മിന്നൽ മുരളി' എന്ന ചിത്രത്തിൽ അഭിനയിച്ച ഫെമിന ജോർജാണ്‌ ആ താരം!  ചിത്രത്തിൽ വരുന്ന ഒരു പ്രധാന കഥാപാത്രമാണത്രെ ഫെമിന ജോർജ് അവതരിപ്പിക്കുന്നത്.  
തമിഴിലെ വമ്പൻ ബാനറുകളിലൊന്നായ  'സൺ പിക്ചേഴ്സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിനെ സായ് അപയങ്കർ ആണ് സംഗീതം നൽകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img