01:10pm 04 September 2026
NEWS
റൈഡ് ഷെയറിങ് വാഹനങ്ങളിൽ പരിശോധന ശക്തമാക്കി ഗതാഗത മന്ത്രാലയം: 10% വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി
04/09/2026  11:31 AM IST
nila
റൈഡ് ഷെയറിങ് വാഹനങ്ങളിൽ പരിശോധന ശക്തമാക്കി ഗതാഗത മന്ത്രാലയം: 10% വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി

​ദോഹ: രാജ്യത്തെ റൈഡ് ഷെയറിങ് (Ride-hailing) കമ്പനികളെ കേന്ദ്രീകരിച്ച് ഗതാഗത മന്ത്രാലയം (MoT) കഴിഞ്ഞ ആറുമാസമായി നടത്തിവന്ന പരിശോധനാ ക്യാമ്പയിൻ പൂർത്തിയായി. പരിശോധിച്ച 987 വാഹനങ്ങളിൽ 10 ശതമാനം വാഹനങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ നിലവിലുള്ള നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
​ആഭ്യന്തര മന്ത്രാലയം (MoI), വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) എന്നിവയുമായി സഹകരിച്ചാണ് ഗതാഗത മന്ത്രാലയം ഈ പരിശോധന സംഘടിപ്പിച്ചത്. റോഡ് ഗതാഗത രംഗത്ത് കൃത്യമായ മേൽനോട്ടവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, കമ്പനികളുടെ നിയമവിധേയത്വം ഉറപ്പുവരുത്തുക, വാഹനങ്ങളുടെ ശുചിത്വവും അറ്റകുറ്റപ്പണികളും കൃത്യമാണെന്ന് പരിശോധിക്കുക.ദോഹ മെട്രോ സ്റ്റേഷനുകൾ, ഓൾഡ് ദോഹ പോർട്ട്, കത്താറ, ദി പേൾ ഐലൻഡ്, പ്രധാന ഷോപ്പിംഗ് മാളുകൾ തുടങ്ങിയ ജനത്തിരക്കേറിയ കേന്ദ്രങ്ങൾ.വാണിജ്യ ലൈസൻസില്ലാതെ പ്രവർത്തിക്കുക, അംഗീകാരമില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക, നിശ്ചിത നിലവാരമില്ലാത്ത സേവനം നൽകുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ കുറ്റങ്ങൾ.
​പൊതുജനങ്ങൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗത സൗകര്യം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img