08:33am 05 November 2026
NEWS
വില്ലകളുടെ വിഭജനം നടപടിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
03/09/2025  10:06 AM IST
nila
വില്ലകളുടെ വിഭജനം നടപടിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

 

ദോഹ: വില്ലകളുടെ വിഭജനത്തിനെതിരെ  കർശന നടപടിയുമായി 
മുനിസിപ്പാലിറ്റി മന്ത്രാലയം.ഫീൽഡ് പരിശോധനകൾ ഊർജ്ജിതമാക്കിയതായി 
ദോഹ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് സുൽത്താൻ അൽ-ഷഹ്‌വാനിഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വില്ലകളെ വിഭജിക്കുന്നത്  ഇല്ലാതാക്കാനും മുനിസിപ്പൽനിയമങ്ങൾ പാലിക്കാനും കുടുംബങ്ങൾക്കിടയിൽ  തൊഴിലാളികളുടെതാമസം  ഇല്ലാതാക്കാനും ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അനധികൃതമായി പാർപ്പിട യൂണിറ്റുകൾ വിഭജിക്കുന്നതിനെതിരെ അധികാരികൾ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അത്തരം നടപടികൾക്ക് പിഴയും നടപടിയും നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img