NEWS
ജീവനക്കാരെ ഊർജ്വ സ്വലമാക്കാൻ ടേബിൾ ടെന്നീസ് ചലഞ്ചുമായി തൊഴിൽ മന്ത്രാലയം
03/09/2025 11:29 AM IST
nila

ദോഹ: ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മാനസിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിലൂടെയും, ജോലിസ്ഥലത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെന്നീസ് ചലഞ്ച് സംഘടിപ്പിച്ച്
തൊഴിൽ മന്ത്രാലയം.
ഖത്തർ ടേബിൾ ടെന്നീസ് അസോസിയേഷന്റെ (ക്യുടിടിഎ) സഹകരണത്തോടെ, പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ്
"ടേബിൾ ടെന്നീസ് ചലഞ്ച്" സംഘടിപ്പിച്ചത്.
റാസ് അബു അബൗദിലെ ടേബിൾ ടെന്നീസ് പരിശീലന കേന്ദ്രത്തിൽനടന്ന
മത്സരത്തിൽഗ്രൂപ്പുകളായാണ് ജീവനക്കാർ പങ്കെടുത്തത്.ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുപുറമെ, ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിന് ഇടം നൽകുകകൂടിയാണ്
തൊഴിൽ മന്ത്രാലയം പൊതു, സ്വകാര്യ മേഖലകളുമായി പങ്കാളിത്തത്തോടെ
കായിക മത്സരങ്ങൾ
സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











