
ദോഹ: രാജ്യത്തെ കാലാവസ്ഥ കടുത്ത ചൂടിലേക്ക്കുതിക്കവേ തുറസ്സായ സ്ഥലങ്ങളിലെ തൊഴിൽ സമയങ്ങളിൽ നിയന്ത്രണംപ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം.ജൂൺ 1 മുതൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3.30 നും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയി രിക്കുന്നത്. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം.
ജോലിസ്ഥലങ്ങളിലെ ചൂടു സമ്മർദ്ദത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധവുംതൊഴിൽ സുരക്ഷയും വളർത്തുന്നതിനായി ആരോഗ്യ വകുപ്പും കാമ്പയിൻആരംഭിച്ചി ട്ടുണ്ട്.വേനൽക്കാലത്ത് അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച 2021 ലെ 17-ാം നമ്പർ മന്ത്രിതല പ്രമേയം പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്.നിരോധന കാലയളവിൽ തൊഴിൽ മന്ത്രാലയം നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ കമ്പനി കൾക്ക് പിഴയടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാ ലയംമുന്നറിയിപ്പ്നൽകുന്നു











