NEWS
മെട്രാഷ് ആപ്പിൽ യാത്രാ നിരോധനംപരിശോധിക്കാനുള്ളസംവിധാനവുമായിആഭ്യന്തര മന്ത്രാലയം
13/10/2025 11:15 AM IST
nila

ദോഹ: ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ഇനി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മെട്രാഷ് ആപ്പിലൂടെ എളുപ്പത്തിൽ പരിശോധിക്കാം.
ആപ്പിൽ Inquiry Service എന്ന വിഭാഗം തിരഞ്ഞെടുത്ത് അതിലെ Travel Ban ഓപ്ഷൻ ക്ലിക്ക് ചെയ്താൽ വ്യക്തിയുടെ പേരിൽ നിലവിലുള്ള യാത്രാ വിലക്കുകൾ കാണാം.
Registered Travel Ban Circulars എന്ന വിഭാഗത്തിലൂടെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുമെന്ന്ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ സൗകര്യം പൗരന്മാർക്കും താമസക്കാർക്കും യാത്രയ്‌ക്ക് മുമ്പ് അവരുടേതായ നിയമപരമായ നിലപാടുകൾ പരിശോധിക്കാനും അനാവശ്യമായ തടസ്സങ്ങൾ ഒഴിവാക്കാനും സഹായകരമാകും.
മെട്രാഷ് ആപ്പിലൂടെ ലഭ്യമായ മറ്റു സേവനങ്ങളോടൊപ്പം ഈ പുതിയ സൗകര്യം കൂടി ഉൾപ്പെടുത്തിയതോടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











