
ദോഹ: 2026-2027 ശൈത്യകാല ക്യാമ്പിംഗ് സീസണിന് (Camping Season) മുന്നോടിയായി, സീലൈനിലും അൽ മസ്റൂഅയിലും ക്വാഡ് ബൈക്കുകളും (Quad Bikes) കേബിനുകളും (Caravans/കരാവാനുകൾ) രജിസ്റ്റർ ചെയ്യുന്നതിനുള്ള വർക്ക്ഷോപ്പുകളുടെ പ്രവർത്തിസമയങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികൾക്കും താമസക്കാർക്കും രജിസ്ട്രേഷൻ നടപടികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
രജിസ്ട്രേഷൻ സേവനങ്ങളിൽ ക്വാഡ് ബൈക്കുകൾ, കാരവാനുകൾ എന്നിവയുടെ രജിസ്ട്രേഷൻ, നമ്പർ പ്ലേറ്റുകളുടെ വിതരണവും ഘടിപ്പിക്കലും എന്നിവ ഉൾപ്പെടുന്നു.ഞായർ മുതൽ വ്യാഴം വരെ രാവിലെ 6:00 മുതൽ വൈകുന്നേരം 6:00 വരെയും, ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12:00 മുതൽ വൈകുന്നേരം 6:00 വരെയുമാണ്അൽ മസ്റൂഅ (Al Mazrouah) ടെക്നിക്കൽ ഇൻസ്പെക്ഷൻ സൈറ്റ് പ്രവർത്തി സമയം. സീലൈൻ (Sealine) വർക്ക്ഷോപ്പ് (ആംബുലൻസ് സെന്റർ റൗണ്ട് എബൗട്ടിന് സമീപം)ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കുന്നതാണ്.
ബഗ്ഗികൾ രജിസ്റ്റർ ചെയ്യുന്നതിന് ഐഡി കാർഡിന്റെ പകർപ്പും ഏകീകൃത ഫോമും ആവശ്യമാണ്. കാരവാനുകൾക്ക് ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പർച്ചേസ് ഇൻവോയ്സ് (ലഭ്യമെങ്കിൽ) എന്നിവ സമർപ്പിക്കേണ്ടതുണ്ട്










