
ദോഹ: സോഷ്യൽ മീഡിയയിൽ പ്രചരിച്ച മർദ്ദന ദൃശ്യവുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ശക്തമായ നിയമനടപടികൾ സ്വീകരിച്ചതായി അറിയിച്ചു. മറ്റൊരാളെ ആക്രമിക്കുകയും, പൊതുമര്യാദക്കും സാമൂഹിക മൂല്യങ്ങൾക്കും വിരുദ്ധമായ ഭാഷയും പെരുമാറ്റവും കാണിക്കുകയും ചെയ്ത സംഭവമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിരോധ സുരക്ഷാ വകുപ്പ് (Preventive Security Department) അന്വേഷണത്തിൽ പങ്കെടുത്ത എല്ലാവരെയും തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിലവിലുള്ള നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
സാമൂഹിക മൂല്യങ്ങൾക്കും പൊതു നിയമങ്ങൾക്കും വിരുദ്ധമായ പെരുമാറ്റം കാണിക്കുന്ന ആരോടും കടുത്ത നടപടിയെടുക്കുന്നതിൽ മന്ത്രാലയം മടിക്കില്ലെന്നും, രാജ്യത്തിന്റെ സുരക്ഷയും പൊതു ശാന്തിയും ഉറപ്പാക്കാനാണ് ഇത്തരം നടപടികളെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.











