NEWS
കമ്പനികളുടെ പിഴ അടക്കാൻ 'മെട്രാഷ്' ആപ്പിൽ പുതിയ സേവനവുമായി ആഭ്യന്തര മന്ത്രാലയം
17/09/2026 07:30 PM IST
nila

ദോഹ: പുതിയ കമ്പനികൾക്ക് ചുമത്തിയിട്ടുള്ള പിഴകളും സാമ്പത്തിക ശിക്ഷകളും മെട്രാഷ് (Metrash) ആപ്പ് വഴി അടയ്ക്കാനുള്ള പുതിയ ഡിജിറ്റൽ സേവനത്തിന് ഖത്തർ ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് ഓഫ് ജഡ്ജ്‌മെന്റും പബ്ലിക് പ്രോസിക്യൂഷനും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കമ്പനി ഉടമകൾക്ക് നിയമനടപടിക്രമങ്ങളുടെ പിഴ ഒടുക്കുന്നത് എളുപ്പമാക്കാൻ സഹായിക്കുന്ന ഈ സേവനം നാല് ലളിതമായ ഘട്ടങ്ങളിലൂടെ പൂർത്തിയാക്കാം.മെട്രാഷ് ആപ്പിലെ 'Public Services' എന്ന വിഭാഗത്തിൽ നിന്ന് 'Public Prosecution Fines' എന്നത് സെലക്ട് ചെയ്ത ശേഷം ആവശ്യമായ സ്ഥാപനം (Establishment) തിരഞ്ഞെടുക്കുക. തുടർന്ന് 'Fines' എന്ന ഓപ്ഷനിലേക്ക് പോയി പിഴയുടെ പൂർണ്ണ വിവരങ്ങൾ പരിശോധിച്ച ശേഷം തുക അടയ്ക്കാവുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










