06:16am 13 November 2026
NEWS
വ്യാജ സന്ദേശങ്ങൾക്കും കോളുകൾക്കുമെതിരെ ജാഗ്രത: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
10/03/2026  06:25 PM IST
nila
വ്യാജ സന്ദേശങ്ങൾക്കും കോളുകൾക്കുമെതിരെ ജാഗ്രത: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

​ദോഹ: നിലവിലെ പ്രാദേശിക സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെ പേരിൽ നടത്തുന്ന വ്യാജ ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് വിവരങ്ങളോ പണമോ ആവശ്യപ്പെടുന്നവരോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
​തങ്ങളുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഈ ജാഗ്രതാ നിർദ്ദേശം പങ്കുവെച്ചത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുത്,ഫോണിലേക്ക് വരുന്ന വൺ-ടൈം വെരിഫിക്കേഷൻ കോഡുകൾ (OTP) ഒരു സാഹചര്യത്തിലും അപരിചിതർക്ക് നൽകാൻ പാടുള്ളതല്ല.
സംശയാസ്പദമായ രീതിയിൽ സന്ദേശങ്ങൾക്കൊപ്പം ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത് വ്യക്തിവിവരങ്ങൾ ചോർത്താൻ കാരണമായേക്കാം.സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്ന വ്യാജേനയാകും തട്ടിപ്പുകാർ ബന്ധപ്പെടുക. എന്നാൽ സർക്കാർ ഏജൻസികളോ ബാങ്കുകളോ ഫോൺ വഴി ഇത്തരം രഹസ്യവിവരങ്ങൾ ചോദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img