NEWS
ദന്തഡോക്ടർമാർക്ക് യോഗ്യതാപരീക്ഷ മാനദണ്ഡമാക്കി ആരോഗ്യമന്ത്രാലയം
09/07/2025 08:56 PM IST
nila

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ജനറൽ ദന്തഡോക്ടർമാർക്കുള്ള ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചു. രോഗികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രൊഫഷണൽ രജിസ്ട്രേഷനും ലൈസൻസിംഗ് സംവിധാനവും വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് യോഗ്യതാ പരീക്ഷസംവിധാനം നടപ്പിലാക്കുന്നത്.
ദന്ത പ്രൊഫഷണലുകളുടെ കഴിവ് ഉയർത്തുന്നതിനും മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ലക്ഷ്യമിടുന്ന യോഗ്യത പരീക്ഷ ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ രോഗികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











