09:34am 13 November 2026
NEWS
ഭക്ഷ്യസുരക്ഷയിൽ 97 ശതമാനം കൃത്യതയെന്ന് ആരോഗ്യ മന്ത്രാലയം; മികച്ച നേട്ടവുമായി ഖത്തർ
09/09/2026  07:42 PM IST
nila
ഭക്ഷ്യസുരക്ഷയിൽ 97 ശതമാനം കൃത്യതയെന്ന് ആരോഗ്യ മന്ത്രാലയം; മികച്ച നേട്ടവുമായി ഖത്തർ

​ദോഹ: ഈ വർഷത്തെ ആദ്യ പകുതിയിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിബന്ധന പാലിക്കുന്നതിൽ 97 ശതമാനം പുരോഗതി കൈവരിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണിയിലുള്ള വിവിധ ഉൽപ്പന്നങ്ങളിൽ നിന്നായി ശേഖരിച്ച 7,755 സാമ്പിളുകൾ പരിശോധിച്ച ശേഷമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ നിലവിലുള്ള ഭക്ഷ്യ പരിശോധനാ സംവിധാനത്തിൻ്റെ കാര്യക്ഷമതയാണ് ഈ ഫലം സൂചിപ്പിക്കുന്നത്.
പ്രാദേശികമായും വിദേശത്തുനിന്നും എത്തുന്ന 1,476 സാമ്പിളുകൾ പരിശോധിച്ചതിൽ 98 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതായി കണ്ടെത്തി.രാസമാലിന്യങ്ങളും സംഭരണ മാനദണ്ഡങ്ങളും മുൻനിർത്തി നടത്തിയ പരിശോധനയിൽ 779 സാമ്പിളുകളിൽ 98 ശതമാനത്തിലധികവും മികച്ച നിലവാരം പുലർത്തി.1,321 സാമ്പിളുകൾ പരിശോധിച്ചതിൽ 98 ശതമാനത്തിലധികം സാമ്പിളുകളും അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്.ശേഖരിച്ച 1,374 സാമ്പിളുകളിൽ 93 ശതമാനത്തിലധികവും ഗുണനിലവാരം തെളിയിച്ചു.
​ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങളിലെ ഘടനാപരമായ നിസ്സാര വ്യതിയാനങ്ങൾ മാത്രമാണ് ചില സാമ്പിളുകളിൽ കണ്ടെത്തിയത്. ഇവയിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. 2026 ആദ്യ പകുതിയിൽ പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഉൽപ്പന്നങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ മുൻകരുതൽ പരിശോധനകൾ വിജയകരമായിരുന്നുവെന്നും, വരുംദിവസങ്ങളിലും നാഷണൽ ഫുഡ് മോണിറ്ററിംഗ് പ്ലാൻ കർശനമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img