12:09pm 13 November 2026
NEWS
പ്രമേഹരോഗികൾക്ക് സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ
23/02/2026  11:01 AM IST
nila
പ്രമേഹരോഗികൾക്ക് സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ

 

​ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ പ്രമേഹരോഗികൾ തങ്ങളുടെ ആരോഗ്യം സുരക്ഷിതമായി നിലനിർത്തുന്നതിനായി പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ (MoPH) ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു. നോമ്പ് തുടങ്ങുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടണമെന്നും മരുന്നുകളുടെ അളവിലും സമയത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.ദിവസേന ഒന്നിലധികം തവണ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവർ, പ്രമേഹമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർ നോമ്പ് എടുക്കുന്നത് ഒഴിവാക്കണമെന്ന് മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇൻസുലിൻ ഉപയോഗിക്കാത്തവരും ആരോഗ്യസ്ഥിതി കൃത്യമായി നിലനിർത്തുന്നവർക്കും ഡോക്ടറുടെ അനുമതിയോടെ നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.റമദാനിൽ ദിവസേന നാല് തവണയെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar) പരിശോധിക്കണം. ഇത് നോമ്പ് മുറിക്കില്ല.പഞ്ചസാരയുടെ അളവ് 100-200 mg/dL-ൽ നിലനിർത്തണം. 70 mg/dL-ന് താഴെയാകുകയോ 300 mg/dL-ന് മുകളിൽ പോകുകയോ ചെയ്താൽ ഉടൻ നോമ്പ് അവസാനിപ്പിക്കണം.ഇഫ്താറിനും സുഹൂറിനും ഇടയിൽ 8 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കണം.പരമാവധി വൈകിപ്പിക്കണം.അത്തഴത്തിൽ പ്രോട്ടീൻ അടങ്ങിയ മുട്ട, പാൽ, ചീസ് എന്നിവയും നാരുകൾ അടങ്ങിയ ഓട്‌സ്, പയർവർഗ്ഗങ്ങൾ എന്നിവയും ഉൾപ്പെടുത്തണം.മധുരപലഹാരങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കണം. പഴച്ചാറുകൾക്ക് പകരം പഴങ്ങൾ നേരിട്ട് കഴിക്കുന്നത് നാരുകൾ ലഭിക്കാൻ സഹായിക്കും.
അന്നജം അടങ്ങിയ ചോറ്, ബ്രെഡ് എന്നിവ കഴിക്കുന്നതിന് മുൻപ് പച്ചക്കറികളും പ്രോട്ടീനും കഴിക്കുന്നത് രക്തത്തിൽ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും.വാഹനമോടിക്കുന്നതിന് മുൻപ് പഞ്ചസാരയുടെ അളവ് പരിശോധിക്കണം.
​നോമ്പ് സമയത്ത്, പ്രത്യേകിച്ച് ഇഫ്താറിന് തൊട്ടുമുൻപ് കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണം.
​താഴ്ന്ന പഞ്ചസാരയുടെ നില പരിഹരിക്കാൻ എപ്പോഴും ഗ്ലൂക്കോസ് ടാബ്‌ലെറ്റുകളോ മിഠായിയോ കൈവശം കരുതണം.
​കുടുംബാംഗങ്ങളുടെ പിന്തുണയും ആരോഗ്യകരമായ ജീവിതശൈലിയും റമദാൻ മാസത്തിൽ പ്രമേഹരോഗികൾക്ക് ഏറെ അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img