12:59pm 13 November 2026
NEWS
ഖത്തറിൽജീവൻ രക്ഷാമരുന്നുകളുടെ വില കുറച്ച് ആരോഗ്യ മന്ത്രാലയം
26/08/2025  11:25 AM IST
nila
ഖത്തറിൽജീവൻ രക്ഷാമരുന്നുകളുടെ വില കുറച്ച് ആരോഗ്യ മന്ത്രാലയം

ദോഹ: ജീവൻ രക്ഷാമരുന്നുകളുടെ
വില 15 ശതമാനം മുതൽ 75 ശതമാനം വരെവില കുറച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.  വിപണിയിലുള്ള 1,019 മരുന്നുകളുടെ വിലയാണ് 
ആരോഗ്യ മന്ത്രാലയം കുറച്ചിരിക്കുന്നത്.ക്യാൻസർ,ഹൃദ്രോഗം,പ്രമേഹം രക്തസമ്മർദ്ദം, ആൻറി-ഇൻഫ്ലമേറ്ററി, വേദനാസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പ്രതിരോധശേഷി, അലർജി, മാനസികാരോഗ്യം, ആന്റിഡിപ്രസന്റുകൾ, മാനസിക രോഗം, ദഹനസംബന്ധം, ഭാരം കുറയ്ക്കൽ തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ്15 ശതമാനം മുതൽ 75 ശതമാനം വരെ വില കുറച്ചത്. മരുന്നുകളുടെ വില സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും  പൊതുജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്ക്‌ മുൻഗണന നൽകിയാണ് വിലക്കുറവ് നടപ്പാക്കിയതെന്ന്
ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
  മറ്റു ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കും വില കുറക്കുന്നത് വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. ഐഷ ഇബ്രാഹിം അൽ അൻസാരി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img