01:14pm 12 October 2026
NEWS
പബ്ലിക് ഹെൽത്ത് എമർജൻസി മാനേജ്‌മെന്റിൽ പൈലറ്റ് പരിശീലന കോഴ്‌സുമായി ആരോഗ്യ മന്ത്രാലയം
12/10/2026  12:10 PM IST
nila
പബ്ലിക് ഹെൽത്ത് എമർജൻസി മാനേജ്‌മെന്റിൽ പൈലറ്റ് പരിശീലന കോഴ്‌സുമായി ആരോഗ്യ മന്ത്രാലയം

​ദോഹ:പൊതുജനാരോഗ്യഅടിയന്തിരാവസ്ഥകൾ നേരിടുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പൈലറ്റ് പരിശീലന കോഴ്‌സ് സംഘടിപ്പിച്ചു. നാഷണൽ ട്രെയിനിംഗ് പ്രോഗ്രാം ഫോർ പബ്ലിക് ഹെൽത്ത് എമർജൻസി മാനേജ്‌മെന്റിന്റെ ഭാഗമായി നടന്ന കോഴ്‌സിൽ വിവിധ മേഖലകളിൽ നിന്നുള്ള 72 പ്രതിനിധികൾ പങ്കെടുത്തു.
​അടിയന്തര ഘട്ടങ്ങളിലെ പ്രതികരണം, മൾട്ടി-സെക്ടറൽ ഏകോപനം, റിസ്ക് അസസ്‌മെന്റ്, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എന്നിവയിൽ പങ്കാളികൾക്ക് അവബോധം നൽകുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. മുൻ വർഷങ്ങളിലെ പഠനങ്ങൾ മുൻനിർത്തി ഏകീകൃതമായ ഒരു പരിശീലന പാഠ്യപദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹ അൽ ബയാത്ത് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img