
ദോഹ: ഖത്തറിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും രോഗി സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ‘ഖത്തർ പേഷ്യന്റ് സേഫ്റ്റി ക്ലാസിഫിക്കേഷൻ’ പുറത്തിറക്കി.
രാജ്യത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും പ്രയോഗിക്കാവുന്ന ഈ ദേശീയ ചട്ടക്കൂട്, രോഗി സുരക്ഷാ സംഭവങ്ങളും മികച്ച ചികിത്സാ മാതൃകകളും ഏകീകൃതമായി വർഗ്ഗീകരിക്കാനും വിശകലനം ചെയ്യാനും സഹായിക്കും. ദേശീയ രോഗി സുരക്ഷാ പഠന സംവിധാനത്തിന്റെ (NLS-PSEP) ശാസ്ത്രീയ അടിസ്ഥാനം കൂടിയായ ഈ സംവിധാനം, ആരോഗ്യ ഡാറ്റയുടെ ഏകീകരണത്തിനും നിരന്തര ഗുണനിലവാര മെച്ചപ്പെടുത്തലിനും വഴിയൊരുക്കും.
ഖത്തർ നാഷണൽ വിഷൻ 2030-നും ദേശീയ ആരോഗ്യ തന്ത്രത്തിനും അനുബന്ധമായാണ് പദ്ധതി നടപ്പാക്കുന്നത്. രോഗി സുരക്ഷാ സംസ്കാരം വളർത്തുന്നതിനും, അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് കുറയ്ക്കുന്നതിനും, പൊതുജന വിശ്വാസം വർധിപ്പിക്കുന്നതിനും ഈ ക്ലാസിഫിക്കേഷൻ സഹായകരമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.











