06:03pm 10 November 2026
NEWS
നയതന്ത്ര, കോൺസുലർ തസ്തികകളുടെ പുനസംഘടനയ്ക്ക് പുതിയ ഗൈഡ് പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം
30/06/2026  08:09 PM IST
nila
നയതന്ത്ര, കോൺസുലർ തസ്തികകളുടെ പുനസംഘടനയ്ക്ക് പുതിയ ഗൈഡ് പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം

 


​ദോഹ: നയതന്ത്ര കോൺസുലർ കോർപ്സുകളിലെ തസ്തികകളുടെ വിവരണവും വർഗ്ഗീകരണവും വ്യക്തമാക്കുന്ന പുതിയ ഗൈഡ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിലെ സ്ഥാപനപരമായ പ്രവർത്തന സംവിധാനം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി 2026-ലെ 34-ാം നമ്പർ മന്ത്രാലയ തീരുമാനം വഴിയാണ് ഗൈഡിന് അംഗീകാരം നൽകിയത്.
​മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിലും വിദേശങ്ങളിലെ സ്റ്റേറ്റ് മിഷനുകളിലും (എംബസികൾ, കോൺസുലേറ്റുകൾ) ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൂടുതൽ സുതാര്യമാക്കുക, ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, ഉത്തരവാദിത്തബോധം ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.നയതന്ത്ര, കോൺസുലർ ഉദ്യോഗസ്ഥർക്ക് ഒരു സംഘടനാപരമായ റഫറൻസ് ആയി ഈ ഗൈഡ് പ്രവർത്തിക്കും. മന്ത്രാലയത്തിലെ വിവിധ കരിയർ പാതകൾ വ്യക്തമാക്കുന്നതിനും നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും ഇത് ഏറെ സഹായകരമാകും.
​തസ്തികകളെക്കുറിച്ചും ജോബ് ടൈറ്റിലുകളെക്കുറിച്ചും കൃത്യവും സമഗ്രവുമായ വിവരങ്ങൾ നൽകുന്നതിലൂടെ ജീവനക്കാരുടെ പ്രൊഫഷണൽ വികസനം, പ്രകടനക്ഷമത ഉയർത്തൽ, ഉത്തരവാദിത്തങ്ങളിലെ വ്യക്തത എന്നിവ പുതിയ ഗൈഡ് ഉറപ്പുനൽകുന്നു. കൂടാതെ, മന്ത്രാലയത്തിന്റെ ഓർഗനൈസേഷണൽ സ്ട്രക്ചറിന് അനുസൃതമായി റിക്രൂട്ട്‌മെന്റ് നടപടികളും കരിയർ ഡെവലപ്‌മെന്റും കൂടുതൽ സുഗമമാക്കാൻ ഈ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img