07:10pm 11 November 2026
NEWS
പരിസ്ഥിതി മന്ത്രാലയം പേൾ ദ്വീപ് ശുചീകരിച്ചു
02/11/2025  08:17 PM IST
nila
പരിസ്ഥിതി മന്ത്രാലയം പേൾ ദ്വീപ് ശുചീകരിച്ചു

 


ദോഹ: സുസ്ഥിരതാ ആഴ്ചയുടെ ഭാഗമായി പരിസ്ഥിതി, കാലാവസ്ഥാ മാറ്റ മന്ത്രാലയംപേൾ ദ്വീപ്  ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. മന്ത്രാലയത്തിന്റെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.

പേൾ ദ്വീപിന്റെയും ഗേവാൻ ദ്വീപിന്റെയും മുഖ്യ ഡെവലപ്പറായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനിയുമായി ചേർന്നാണ് ഈ ശുചീകരണ പ്രവർത്തനം നടത്തിയത്. സമുദ്ര പരിസ്ഥിതിയുടെ ശുചിത്വവും ജലജീവികളുടെ സംരക്ഷണവും ഉറപ്പാക്കാനും പരിസ്ഥിതി ബോധവൽക്കരണം വർദ്ധിപ്പിക്കാനുമാണ് ഈ പ്രവർത്തനം ലക്ഷ്യമിടുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി സർക്കാർ-സ്വകാര്യ മേഖലകളുടെ സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യത്തെയും മന്ത്രാലയം ഈ അവസരത്തിൽ ഉന്നയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img