08:09pm 14 October 2026
NEWS
മരുഭൂമിയിൽ തള്ളിയ നിർമ്മാണ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
14/10/2026  03:13 PM IST
nila
മരുഭൂമിയിൽ തള്ളിയ നിർമ്മാണ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

 

​ദോഹ: ഖത്തറിലെ ബു ഹെസ്സയ്യ (Bu Hesayya) മരുഭൂമി പ്രദേശത്ത് നിയമവിരുദ്ധമായി തള്ളിയ നിർമ്മാണ അവശിഷ്ടങ്ങൾ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നീക്കം ചെയ്തു.  
ഇവിടെഅവശിഷ്ടങ്ങൾ തള്ളിയതായി പരാതി ലഭിച്ചതിനെ തുടർന്ന്, വന്യജീവി സംരക്ഷണ വകുപ്പിലെ സവിശേഷ സംഘം സ്ഥലത്തെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയുമായിരുന്നു.  
​നിർമ്മാണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം തള്ളണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും അനാവശ്യമായി മാലിന്യങ്ങൾ തള്ളുന്നത് പ്രകൃതിദത്ത പരിസ്ഥിതിക്കും സസ്യജാലങ്ങൾക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
​മരുഭൂമി പ്രദേശങ്ങൾ ശുചിയായി സൂക്ഷിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും പരിസ്ഥിതി നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള പരിസ്ഥിതി ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എൻവയോൺമെന്റൽ ഓപ്പറേഷൻസ് റൂമിന്റെ 16066 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img