
ദോഹ: ഖത്തറിലെ സമുദ്ര ജൈവവൈവിധ്യം നിലനിർത്തുന്നതിന്റെ ഭാഗമായി തിമിംഗല സ്രാവുകളുടെ (Whale Sharks) സംരക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) അറിയിച്ചു. ഓഗസ്റ്റ് 30-ലെ അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
2010 മുതൽ രാജ്യത്തെ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന വിപുലമായ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചു. കടൽ ജീവശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങുന്ന സംഘമാണ് പഠനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ആകാശമാർഗ്ഗമുള്ള നിരീക്ഷണങ്ങളിലൂടെ (Aerial Surveys) ഒറ്റദിവസം കൊണ്ട് 700 ഓളം തിമിംഗല സ്രാവുകളെ കണ്ടെത്താൻ സാധിച്ചത് വൻ ശാസ്ത്ര നേട്ടമായി വിലയിരുത്തപ്പെടുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ തിമിംഗല സ്രാവുകൾ എത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഖത്തറിലെ സമുദ്ര മേഖലയെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.തിമിംഗല സ്രാവുകളെ തിരിച്ചറിയുന്നതിനും അവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നതിനുമായി ഖത്തറിന്റെ ആദ്യ തിമിംഗല സ്രാവ് കാറ്റലോഗ് മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
സമുദ്ര പരിസ്ഥിതി എപ്പോഴും ശുചിയായി സൂക്ഷിക്കണമെന്നും ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനായുള്ള നിരീക്ഷണങ്ങളും ഗവേഷണങ്ങളും വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.തിമിംഗല സ്രാവുകളെ തിരിച്ചറിയുന്നതിനും അവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നതിനുമായി ഖത്തറിന്റെ ആദ്യ തിമിംഗല സ്രാവ് കാറ്റലോഗ് മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
സമുദ്ര പരിസ്ഥിതി എപ്പോഴും ശുചിയായി സൂക്ഷിക്കണമെന്നും ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനായുള്ള നിരീക്ഷണങ്ങളും ഗവേഷണങ്ങളും വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.










