04:28am 11 November 2026
NEWS
വിദ്യാഭ്യാസ സഹായത്തിനായി 54.9 ദശലക്ഷം റിയാൽ നൽകി എൻഡോവ്‌മെന്റ് മന്ത്രാലയം
27/07/2025  01:04 PM IST
nila
വിദ്യാഭ്യാസ സഹായത്തിനായി 54.9 ദശലക്ഷം റിയാൽ നൽകി എൻഡോവ്‌മെന്റ് മന്ത്രാലയം

ദോഹ:2024-2025 അധ്യയന വർഷത്തിൽ എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്‌സ് വകുപ്പ് 54,944,393 റിയാൽ വിദ്യാഭ്യാസ സഹായം നൽകി.ഖത്തറിലെ യോഗ്യരായ കുടുംബങ്ങളിൽ നിന്നുള്ള 1,863 വിദ്യാർത്ഥികൾക്ക് സ്വകാര്യ സ്‌കൂളുകൾ, സർവകലാശാലകൾ, വികലാംഗർക്കുള്ള പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെവർക്ക് വിവിധ വിദ്യാഭ്യാസ തലങ്ങളിൽ പ്രയോജനം ലഭിച്ചു.ശരീഅത്ത് മാനദണ്ഡങ്ങൾ, ചട്ടങ്ങൾ, അംഗീകൃത സംവിധാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ രണ്ട് അക്കാദമിക് സെമസ്റ്ററുകളിലായി സഹായം വിതരണം ചെയ്തതെന്ന് സകാത്ത് വിതരണ വിഭാഗം മേധാവി സയീദ് ഹാദി അൽ മാരി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img