NEWS
ട്യൂഷൻ ഗുണനിലവാരം ഉയർത്താൻവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർണായക നടപടി; തിരിച്ചറിയൽ കാർഡ് നടപ്പാക്കി
14/01/2026 10:38 AM IST
nila

ദോഹ: ട്യൂഷൻ സേവനം സുതാര്യമാക്കുന്നതിന്റ ഭാഗമായിലൈസൻസ് നേടിയ ട്യൂഷൻ അധ്യാപകർക്കായി വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആദ്യ തിരിച്ചറിയൽ കാർഡ് (Identification Card) പുറത്തിറക്കി. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും, അധ്യാപകന്റെ യോഗ്യത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്ഥിരീകരിക്കാനാവുകയും ചെയ്യുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡാണ് ഇത്. ട്യൂഷൻ ക്ലാസുകൾ നടത്തുന്നതിനുള്ള ലൈസൻസ് അധ്യാപകൻ നേടിയിട്ടുണ്ടെന്നതിന് തെളിവായാണ് കാർഡ് ഉപയോഗിക്കുക. ലൈസൻസുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലോ വീടുകളിലോ ട്യൂഷൻ ക്ലാസുകൾ നടത്തുമ്പോൾ ഈ കാർഡ് നിർബന്ധമായും കൈവശം വെയ്ക്കേണ്ടതായിരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











