09:02am 12 November 2026
NEWS
2025–26 പരീക്ഷാകാലത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം
27/11/2025  07:18 PM IST
nila
2025–26 പരീക്ഷാകാലത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: വിദ്യാർത്ഥികൾക്ക് സൗഹൃദപരീക്ഷാകാല ത്തിനായി പുതിയ മാർഗരേഖകളുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം.2025–2026 അധ്യയന വർഷത്തിലെ ആദ്യവും രണ്ടാമത്തെയും സെമസ്റ്ററുകളുടെ അവസാന പരീക്ഷാകാലത്ത് സ്കൂളുകളുടെ പ്രവർത്തനം ക്രമപ്പെടുത്തുന്നതിന് ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വിദ്യാഭ്യാസകാര്യ വിഭാഗത്തിലൂടെയാണ് സർക്കുലർ പുറപ്പെടുവിച്ചത്.വിദ്യാർത്ഥികൾക്ക് സുരക്ഷിതവും പിന്തുണ നൽകുന്നതുമായ പഠനാന്തരീക്ഷം ഒരുക്കുകയും സ്കൂൾ ഭരണ-അധ്യാപക സ്റ്റാഫിന് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നതാണിത്.
പരീക്ഷകൾ സുഗമമാക്കാൻ സ്കൂളുകൾക്ക് പ്രത്യേകം നിർദ്ദേശങ്ങളും അധ്യാപകർക്കും സ്റ്റാഫിനും ഇളവുകളും 
സർക്കുലറിൽ പറയുന്നു.
പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കാനും വിലയിരുത്തൽ, ഉത്തരം പരിശോധിക്കൽ, മാർക്ക് രേഖപ്പെടുത്തൽ, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഉയർന്ന നിലവാരം പാലിക്കാനും ഈ സർക്കുലർ പ്രയോജനപ്രദമാകും.
പരീക്ഷ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഉടൻ സ്കൂൾ വിട്ട് പോകാൻ അനുമതി നൽകുന്നുണ്ട്. ഇത് തിരക്ക് കുറയ്ക്കാനും സ്കൂൾ കെട്ടിടങ്ങളിലെ ഗതാഗതം കൂടുതൽ സുഖകരമാക്കാനും സഹായിക്കും.
സ്കൂളുകൾ മാർക്കുകൾ രേഖപ്പെടുത്തലും സർട്ടിഫിക്കറ്റ് നൽകലും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് സർക്കുലർ നിർദേശിക്കുന്നു. ഉത്തരം പരിശോധിക്കൽയും റിവ്യൂ പ്രക്രിയയും കർശനമായ ഗുണനിലവാര നിയന്ത്രണത്തോടെ നടത്തണം.
പരീക്ഷാകാലത്ത് സ്കൂളുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പഠനാന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ഈ നടപടികൾ എന്നതാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img