01:07am 09 November 2026
NEWS
പ്രീ-കിന്റർഗാർട്ടൻ പാഠപുസ്തക രൂപകൽപ്പനയ്ക്ക് ടെൻഡർ വിളിച്ച് വിദ്യാഭ്യാസ മന്ത്രാലയം
26/08/2026  06:18 AM IST
nila
പ്രീ-കിന്റർഗാർട്ടൻ പാഠപുസ്തക രൂപകൽപ്പനയ്ക്ക് ടെൻഡർ വിളിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ദോഹ:പ്രീ-കിന്റർഗാർട്ടൻ (Pre-KG) വിഭാഗത്തിനായുള്ള പാഠപുസ്തകങ്ങളുടെയും പരിശീലന കിറ്റുകളുടെയും രചനയ്ക്കും രൂപകൽപ്പനയ്ക്കുമായി ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത സംഭരണ വെബ്‌സൈറ്റ് (Unified State Procurement Website) വഴിയാണ് മൂന്ന് വർഷ കാലാവധിയുള്ള ഈ പദ്ധതിക്കായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്രീ-സ്കൂൾ, പ്രൈമറി വിദ്യാഭ്യാസം, വിദ്യാഭ്യാസ കൺസൾട്ടിംഗ് സേവനങ്ങൾ, മറ്റ് പിന്തുണാ സേവനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിരിക്കും.മൂന്ന് വർഷത്തേക്കാണ് (36 മാസം) കരാർ കാലാവധി. ടെൻഡർ നിബന്ധനകൾ പ്രകാരം 10% ഫൈനൽ ഗ്യാരണ്ടി ആവശ്യമാണ്.3 വയസ്സുള്ള കുട്ടികളെ വിദ്യാഭ്യാസ അന്തരീക്ഷത്തിലേക്ക് സജ്ജരാക്കുന്നതിന്റെ ഭാഗമായി 2023-24 അധ്യയന വർഷത്തിലാണ് തെരഞ്ഞെടുത്ത സർക്കാർ കിന്റർഗാർട്ടനുകളിൽ പ്രീ-കെജി ഘട്ടം മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്.കുട്ടികളിൽ സ്വയംപര്യാപ്തത വളർത്തുക, സാമൂഹിക-ബൗദ്ധിക ശേഷികൾ മെച്ചപ്പെടുത്തുക, ആശയവിനിമയ ശൈലിയും ഭാഷാപരിജ്ഞാനവും വർധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന നൈപുണികൾ ചെറിയ പ്രായത്തിൽ തന്നെ വികസിപ്പിച്ചെടുക്കുകയാണ് ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img