
ദോഹ: യുദ്ധകാല സാഹചര്യങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. "നിങ്ങൾ കാണുന്നത് വെറുമൊരു ചിത്രമാണെങ്കിൽ, ശത്രു അതിൽ കാണുന്നത് നിർണ്ണായകമായ വിവരങ്ങളാണ്" എന്ന് മന്ത്രാലയം ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി.സൈനിക കേന്ദ്രങ്ങളുടെ കൃത്യമായ കോർഡിനേറ്റുകൾ (Coordinates) കണ്ടെത്താൻ ചിത്രങ്ങൾ ശത്രുവിനെ സഹായിക്കും.ദൃശ്യങ്ങളിലൂടെ കൃത്യമായ ലൊക്കേഷൻ മനസ്സിലാക്കാൻ സാധിക്കും.സൈനിക സന്നാഹങ്ങളും പ്രതിരോധ സംവിധാനങ്ങളും വിശകലനം ചെയ്യാൻ ഇത്തരം വിവരങ്ങൾ ശത്രുക്കൾക്ക് സഹായകമാകുംഫോട്ടോഗ്രഫിയും വീഡിയോ ചിത്രീകരണവും അപകടകരമാകുന്നത് എന്തുകൊണ്ടൊക്കെയെന്ന് മന്ത്രാലയം അക്കമിട്ട് വിശദീകരിക്കുന്നു.നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതോ പ്രചരിപ്പിക്കുന്നതോ അഭ്യൂഹങ്ങൾ പടർത്തുന്നതോ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്ത് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നാണ് അധികൃതരുടെ അഭ്യർത്ഥന.











