NEWS
ഖത്തറിൽ ആപ്പിൾ അംഗീകൃത ഡീലർഷോപ്പ് വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി
10/09/2025 10:18 AM IST
nila

ദോഹ: ആപ്പിൾ മൊബൈലിന്റെ 17സീരിസ് വിപണിയിൽ
ഇറങ്ങാൻ മണിക്കൂറുകൾ ശേഷിക്കേ ഖത്തറിലെ അംഗീകൃതഡീലർ ഷോപ്പ്
വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി.ഉപഭോക്തൃ സംരക്ഷണ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് ആപ്പിൾ അംഗീകൃത ഡീലർക്ക് ശിക്ഷാ നടപടി.2008ലെ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം (8), (16) വകുപ്പുകൾ പ്രകാരമാണ് നടപടി. ദോഹയിലെ ഇഫിക്സ് ട്രേഡ് ആൻഡ് മെയിന്റനൻസ് ഔട്ട്‌ലെറ്റ് ഒരു മാസം പൂട്ടിയിടാൻ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) നിർദ്ദേശിച്ചു. പാർട്സ്കൾ നൽകുന്നതിലും സർവീസ് നടത്തുന്നതിലും ഉണ്ടായ കാലതാമസമാണ് നടപടിക്കിടയാക്കിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











