01:50pm 12 November 2026
NEWS
ഫാക്ടറികൾക്കുള്ള സർട്ടിഫിക്കറ്റ് നടപടികൾ ലളിതമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയം
04/01/2026  11:15 AM IST
nila
ഫാക്ടറികൾക്കുള്ള സർട്ടിഫിക്കറ്റ് നടപടികൾ ലളിതമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയം

ദോഹ:ഖത്തറിലെ ഫാക്ടറികൾക്ക് ഗൾഫ് നാഷണൽ പ്രോഡക്റ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കി. അപേക്ഷാ മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ നടപടികൾ, ഇൻഡസ്ട്രി സർവീസസ് പോർട്ടൽ വഴി അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുന്ന പ്രക്രിയ എന്നിവ വ്യക്തതയോടെ വിശദീകരിക്കുകയാണ് മാർഗനിർദേശത്തിന്റെ ലക്ഷ്യം.
അപേക്ഷാ നടപടികൾ ലളിതമാക്കുക, സാങ്കേതിക മാനദണ്ഡങ്ങളും ആവശ്യകതകളും വ്യക്തമാക്കുക, സാമ്പത്തിക-സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ അംഗീകൃത അക്കൗണ്ടിംഗ് ഓഫീസുകളുടെ പങ്ക് വിശദീകരിക്കുക എന്നിവയും ഗൈഡിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഇതിലൂടെ ആവശ്യമായ റിപ്പോർട്ടുകളുടെ ഗുണനിലവാരവും കൃത്യതയും വർധിപ്പിക്കുകയും അപേക്ഷകൾ പിഴവില്ലാതെ പൂർത്തിയാക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.അടിസ്ഥാന അപേക്ഷാ യോഗ്യതകൾ, രജിസ്ട്രേഷൻ ഘട്ടങ്ങൾ, രേഖകൾ സമർപ്പിക്കുന്ന വിധം, അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുന്ന സംവിധാനം, സാമ്പത്തിക-സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഘട്ടങ്ങൾ തുടങ്ങിയവയെല്ലാം മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img