02:51am 21 September 2026
NEWS
ഇ-കോമേഴ്‌സ് ലൈസൻസ് ഡിജിറ്റലാക്കി വാണിജ്യ വ്യവസായ മന്ത്രാലയം: 194 ഘടകങ്ങൾക്ക് അനുമതി, അപേക്ഷകൾ സിംഗിൾ വിൻഡോ വഴി
20/09/2026  12:13 PM IST
nila
ഇ-കോമേഴ്‌സ് ലൈസൻസ് ഡിജിറ്റലാക്കി വാണിജ്യ വ്യവസായ മന്ത്രാലയം: 194 ഘടകങ്ങൾക്ക് അനുമതി, അപേക്ഷകൾ സിംഗിൾ വിൻഡോ വഴി

 


​ദോഹ:ഖത്തറിലെ വാണിജ്യ-നിക്ഷേപ അന്തരീക്ഷം കൂടുതൽ കാര്യക്ഷമവും ഡിജിറ്റലുമാക്കുന്നതിന്റെ ഭാഗമായി ഇ-കോമേഴ്‌സ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്ന പുതിയ സംവിധാനം പ്രഖ്യാപിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിച്ച 2026-ലെ 25-ാം നമ്പർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകൾക്ക് സംയോജിത ലൈസൻസ് നൽകുന്നത്.
​ഡിജിറ്റൽ ഡിസൈനിംഗ്, വിവർത്തനം, ഫോട്ടോഗ്രാഫി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൺസൾട്ടിംഗും പരിഹാരങ്ങളും, ഫാഷൻ ഡിസൈനിംഗ് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 194 വ്യാവസായിക-സേവന മേഖലകൾക്കാണ് ഈ ഡിജിറ്റൽ ലൈസൻസ് ലഭ്യമാകുക. 500 റിയാലാണ് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രാരംഭ നിരക്കായി വരുന്നത്.
​ലൈസൻസിനായുള്ള അപേക്ഷകൾ മന്ത്രാലയത്തിന്റെ സിംഗിൾ വിൻഡോ (Single Window) പോർട്ടൽ വഴി പൂർണ്ണമായും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ അയച്ചുകഴിഞ്ഞാൽ പിൻവലിക്കാനോ റദ്ദാക്കാനോ സാധിക്കാത്തതിനാൽ ആവശ്യമായ രേഖകളും വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സമർപ്പിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
​രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിനും സംരംഭകർക്ക് സുഗമമായി ബിസിനസ്സ് ആരംഭിക്കുന്നതിനും പുതിയ നീക്കം വലിയ തോതിൽ കരുത്തേകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img