03:19am 02 October 2026
NEWS
നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷൻ സമയക്രമം മന്ത്രാലയം പുറപ്പെടുവിച്ചു
01/10/2026  05:25 PM IST
nila
നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷൻ സമയക്രമം മന്ത്രാലയം പുറപ്പെടുവിച്ചു


​ദോഹ: നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷനും ജനന സർട്ടിഫിക്കറ്റ് വിതരണത്തിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്ന പുതിയ സമയക്രമം ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ബർത്ത് ആൻഡ് ഡെത്ത് രജിസ്ട്രേഷൻ വിഭാഗം പ്രഖ്യാപിച്ചു.രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയുള്ള സമയങ്ങളിൽ വിമൻസ് ഹെൽത്ത് ആൻഡ് റിസർച്ച് സെന്റർ, അൽ വക്റ ഹോസ്പിറ്റൽ, ആയിഷ ബിന്ത് ഹമദ് അൽ-അതിയ്യ ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ, സിദ്ര മെഡിസിൻ എന്നീ കേന്ദ്രങ്ങളിൽ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
​എന്നാൽ വൈകുന്നേരം 1:30 മുതൽ 6:30 വരെയുള്ള സമയങ്ങളിൽ വിമൻസ് ഹെൽത്ത് ആൻഡ് റിസർച്ച് സെന്ററിൽ മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img