06:05am 09 November 2026
NEWS
നിയന്ത്രിത മരുന്നുകൾ കൈയ്യിൽ കരുതാൻ മുൻകൂർ ഇ-അനുമതി നിർബന്ധം: യാത്രക്കാർക്കായി മന്ത്രാലയം വിശദീകരണ കുറിപ്പ് പുറത്തിറക്കി
08/08/2026  09:02 AM IST
nila
നിയന്ത്രിത മരുന്നുകൾ കൈയ്യിൽ കരുതാൻ മുൻകൂർ ഇ-അനുമതി നിർബന്ധം: യാത്രക്കാർക്കായി മന്ത്രാലയം വിശദീകരണ കുറിപ്പ് പുറത്തിറക്കി

​ദോഹ: ഖത്തറിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുമായ യാത്രക്കാർ കൈയ്യിൽ കരുതുന്ന ഏതെല്ലാം മരുന്നുകൾക്കാണ് ഇലക്ട്രോണിക് സംവിധാനം വഴി മുൻകൂർ അനുമതി ആവശ്യമായതെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. നാർക്കോട്ടിക്, സൈക്കോട്രോപ്പിക് (മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ടവ) വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ കൈവശം വെക്കുന്നവർക്കാണ് ഇ-സിസ്റ്റം വഴി അനുമതി പത്രം നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ മറ്റ് സാധാരണ മരുന്നുകൾക്ക് ഇത്തരത്തിൽ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും മന്ത്രാലയം എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വിശദീകരണ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
​വ്യക്തിഗത ആവശ്യങ്ങൾക്കായി മരുന്നുകൾ കൊണ്ടുവരുന്നവർക്ക് യാത്രക്ക് മുൻപായി അനുമതിക്ക് അപേക്ഷിക്കാനും അപേക്ഷയുടെ നിലവിലെ വിവരങ്ങൾ അറിയാനും അനുമതി പത്രം ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ കൈപ്പറ്റാനും സഹായിക്കുന്നതാണ് മന്ത്രാലയം പുതുതായി ആരംഭിച്ച പോർട്ടൽ.
​ദേശീയ ഓതെന്റിക്കേഷൻ സിസ്റ്റം (National Authentication System) വഴി മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിച്ച് ആവശ്യമായ രേഖകളും സാധുതയുള്ള മെഡിക്കൽ പ്രിസ്ക്രിപ്ഷനും (Medical Prescription) സമർപ്പിച്ചാണ് ഇ-പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകൾ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പരിശോധിച്ച് നിലവിലുള്ള നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായാണ് പെർമിറ്റുകൾ അനുവദിക്കുന്നത്.
അപേക്ഷിക്കാനുള്ള ലിങ്ക്: https://fli.moph.gov.qa/?lang=ar

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img