05:07pm 12 November 2026
NEWS
അൽ സഫ്ലിയ ദ്വീപിന് ചുറ്റുമുള്ള ബോട്ട് യാത്രകൾക്ക് നിയന്ത്രണം: മന്ത്രാലയം സർക്കുലർ പുറത്തിറക്കി
19/04/2026  12:46 PM IST
nila
അൽ സഫ്ലിയ ദ്വീപിന് ചുറ്റുമുള്ള ബോട്ട് യാത്രകൾക്ക് നിയന്ത്രണം: മന്ത്രാലയം സർക്കുലർ പുറത്തിറക്കി

​ദോഹ: സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി അൽ സഫ്ലിയ ദ്വീപിന് (Al Safliya Island) ചുറ്റുമുള്ള സമുദ്രമേഖലയിലെ കപ്പലുകളുടെയും ബോട്ടുകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഗതാഗത മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. കപ്പൽ ഉടമകൾ, ഓപ്പറേറ്റർമാർ, വാടകയ്ക്ക് എടുക്കുന്നവർ, മറീന ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ നിർദ്ദേശങ്ങൾ ബാധകമാണ്.പുതിയ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സർക്കുലർ പുറത്തിറങ്ങിയത് മുതൽ ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img