12:10am 10 November 2026
NEWS
വിജയ്‌യുടെ 'ജനനായകൻ' സിനിമ കണ്ട് കണ്ണീർവിട്ട മന്ത്രിമാർ
24/07/2026  12:05 PM IST
nila
വിജയ്‌യുടെ ജനനായകൻ സിനിമ കണ്ട് കണ്ണീർവിട്ട മന്ത്രിമാർ

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനയിച്ചിട്ടുള്ള ‛ജനനായകൻ" സിനിമ ഇന്നലെ ലോകം മുഴുവനും റിലീസായി! തമിഴ്‌നാട്ടിൽ രാവിലെ 9 മണിക്കായിരുന്നു ആദ്യത്തെ ഷോ! ആദ്യത്തെ ഷോയിൽ തന്നെ  ആരാധകരുമായി ചേർന്ന് തമിഴ്‌നാട് നിയമസഭയിലെ ചില മന്ത്രിമാരും സിനിമ കണ്ടു രസിച്ചു. വിജയുടെ അവസാനത്തെ ചിത്രം ആയതിനാൽ, ആരാധകർ തിയേറ്ററുകൾ ഉത്സവ പറമ്പാക്കിയിരുന്നു.  ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ "മാൺപുമികു തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനയിക്കും എന്നുള്ള വാക്യം കണ്ടതും തിയേറ്റർ ആർഭാഢഭരിതമായി!

വിവിധ തിയേറ്ററുകളിലായി ഈ സിനിമ കണ്ട  മന്ത്രിമാരായ ആനന്ദ്, അരുൺരാജ്, മുഖമദ് പർവേഷ് എന്നിവർ ചിത്രം കണ്ടു കഴിഞ്ഞതിന് ശേഷം  കണ്ണീർവിട്ടു കരഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ഇനി തങ്ങളുടെ പ്രിയ താരത്തെ സ്‌ക്രീനിൽ  കാണാൻ കഴിയുകയില്ലല്ലോ എന്നതിനാലാണ് കണ്ണുനീർ വന്നതെന്ന്  മന്ത്രി അരുൺരാജ് പറഞ്ഞു. 

തമിഴ്‌നാട്ടിലെ മുൻ മുഖ്യമന്ത്രി എം.ജി.ആറിന് ശേഷം എത്രയോ അഭിനേതാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും അവരെക്കൊണ്ട് വിജയിക്കുവാൻ സാധിച്ചില്ല. എന്നാൽ വിജയ് രാഷ്ട്രീയ പാർട്ടി തുടങ്ങിയ രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ നേരിട്ട് മുഖ്യമന്ത്രിയായി പദവി വഹിച്ചത് ഇന്ത്യയിൽ തന്നെ ഇത് ആദ്യമായാണ് എന്നുള്ളതും,  അതുപോലെ വിജയ് നല്ല ഭരണമാണ് കാഴ്ചവെക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img