NEWS
വിഴിഞ്ഞത്തെ കോട്ടയം തുറമുഖം വുമായി ബന്ധിപ്പിക്കും മന്ത്രി വി.എൻ വാസവൻ
18/05/2025 08:50 PM IST
സണ്ണി ലുക്കോസ്

വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ . വാസവൻ പറഞ്ഞു.
വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻ തന്നെ വികസിപ്പിക്കുവാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലുള്ള കറുത്തേടം -തെള്ളകം - അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ , കോടതി സമൂച്ചയം എന്നിവ കൂടി സമീപ ഭാവിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.കേരളത്തിലെ 60 ശതമാനം റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











