03:04am 10 September 2026
NEWS
ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും
26/02/2026  10:05 PM IST
nila
 ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം  ശനിയാഴ്ച്ച വൈകിട്ട് 4.30 ന്
മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും  മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.  നഗരസഭ നിയന്ത്രണത്തിലുള്ള   ആയുർവേദ ആശുപത്രി പതിറ്റാണ്ടുകളായി സ്ഥല സൗകര്യങ്ങളില്ലാതെ ആൽത്തറ ജംഗ്ഷനു സമീപമുള്ള 
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിനെ തുടർന്നാണ്  ഗവ.ഐടിഐ ജംഗ്ഷനു സമീപം പുതിയ
 കെട്ടിടം നിർമ്മിച്ചത്..മൂന്നു നിലകളിലായി 15,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടം  5.23 കോടി ചിലവഴിച്ചാണ് നിർമ്മിച്ചത്. മുടങ്ങിക്കിടക്കുകയായിരുന്ന
നിർമ്മാണം മന്ത്രി സജി ചെറിയാൻ മുൻകൈ എടുത്താണ് പുനരാരംഭിച്ചത്.
കിടത്തി ചികിത്സയ്ക്ക് 23 കിടക്കകൾ സജ്ജീകരിക്കുന്ന കെട്ടിത്തിൽ
താഴത്തെ നിലയിൽ പരിശോധന, ചികിത്സ മുറികളും ഫാർമസി ,സ്റ്റോർ റൂം, ശൗചാലയം എന്നിവ പ്രവർത്തിക്കും.പഞ്ചകർമ്മ ചികിത്സയ്ക്കുള്ള മുറികളും ഡോക്ടർമാരുടെ മുറികളും അടുക്കളയും ഒന്നും രണ്ടും നിലകളിലും മുകളിലെ നിലയിൽ മൾട്ടി പർപ്പസ് ഹാളും ഉണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img