03:54am 13 November 2026
NEWS
മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്
27/02/2026  06:52 AM IST
nila
മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

കഴുത്തിന് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഇന്നു പുലർച്ചെ 4 മണിക്ക് മന്ത്രി കാർമാർഗം തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോ​ഗ്യ നിലയിൽ കാര്യമായ മെച്ചം കാണുന്നതിനാൽ മെഡിക്കൽബോർഡ് ഡിസ്ചാർജിന് അനുമതി നൽകുകയായിരുന്നു. ഇന്നലെ രാത്രി ഓൺലൈൻ യോഗത്തിലാണ് ബോർഡ് തീരുമാനമെടുത്തത്. രക്തസമ്മർദ്ദം, ഹൃദയനില തുടങ്ങിയവ സാധാരണത്തിലെത്തി. മന്ത്രിയും ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു.

കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകളിൽ രണ്ട് സ്ഥലങ്ങളിൽ അമർന്നുള്ള സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശരീരവേദന തുടരുന്നുണ്ടെങ്കിലും യാത്രയ്ക്ക് തടസ്സമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർനിരീക്ഷണവും ചികിത്സയും ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img