02:07pm 01 May 2026
NEWS
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി വി.എൻ. വാസവൻ.
30/04/2026  04:17 PM IST
ചെറുകര സണ്ണിലൂക്കോസ്
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി വി.എൻ. വാസവൻ.

 

എക്സിറ്റ് പോളുകൾ എപ്പോഴും യാഥാർത്ഥ്യമാകണമെന്നില്ലെന്നും ജനവിധിയാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ തവണത്തെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എക്സിറ്റ് പോളുകൾ പോലും ഒരു പ്രത്യേക തരംഗം ഉണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിലെ ആഭ്യന്തര കലഹങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു.

 വോട്ടെണ്ണും മുൻപേ യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ നേതാക്കൾ തമ്മിൽ തല്ല് തുടങ്ങിക്കഴിഞ്ഞു.

നാലാം തീയതി വരെ സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
 
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയ പിണറായി സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്.

കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്നതിന്റെ ഗുണം മധ്യകേരളത്തിൽ ഇത്തവണയും പ്രതിഫലിക്കും. 

പാലാ ഉൾപ്പെടെ ജോസ് കെ. മാണി വിഭാഗം മത്സരിച്ച മിക്ക സീറ്റുകളിലും എൽഡിഎഫ് ജയിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img