03:19am 23 November 2026
NEWS
നീല സമ്പദ്‌വ്യവസ്ഥാ കോൺക്ലേവ് കുഫോസിൽ മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു
21/11/2026  07:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നീല സമ്പദ്‌വ്യവസ്ഥാ കോൺക്ലേവ് കുഫോസിൽ മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു
HIGHLIGHTS

നീല സമ്പദ് വ്യവസ്ഥ കോൺക്ലേവ് ഫിഷറീസ് മന്ത്രി അഡ്വ. വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

സുസ്ഥിര സമുദ്രവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷയ്ക്കും മുൻഗണന നൽകുമെന്ന് മന്ത്രിനീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. ലോക മത്സ്യബന്ധന ദിനം 2026-നോടനുബന്ധിച്ച് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് ഏജൻസി ഫോർ ലിബറേഷനും (കടൽ) സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പനങ്ങാട് കുഫോസ് ഓഡിറ്റോറിയത്തിൽ നടന്ന കോൺക്ലേവിന്റെ വിഷയം 'നീല സമ്പദ്‌വ്യവസ്ഥയും സുസ്ഥിര സമുദ്രവികസനവും: സാധ്യതകൾ, വെല്ലുവിളികൾ, മത്സ്യത്തൊഴിലാളികളുടെ ഭാവി' എന്നതായിരുന്നു.

നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾക്കൊപ്പം മത്സ്യബന്ധന മേഖല നേരിടുന്ന വെല്ലുവിളികളും, പ്രത്യേകിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ഉപജീവനവും ഭാവിയും കോൺക്ലേവ് ചർച്ച ചെയ്തു. സുസ്ഥിര സമുദ്രവികസനം, ഉപജീവനസുരക്ഷ, പുതിയ തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച ചർച്ചകളിൽ നയരൂപകർത്താക്കൾ, സമുദ്രശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, തീരദേശ സമൂഹങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

നീല സമ്പദ്‌വ്യവസ്ഥാ പദ്ധതികൾ കൂടുതൽ ജനകീയമാക്കുന്നതിന് മാന്യമായ തൊഴിൽസാഹചര്യങ്ങൾ, ന്യായമായ വരുമാനം, സാമൂഹിക സുരക്ഷ, മത്സ്യത്തൊഴിലാളികൾക്ക് തുല്യ അവസരങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. ലോക മത്സ്യബന്ധന ദിനത്തിന്റെ ഈ വർഷത്തെ പ്രമേയമായ 'മാറ്റത്തിനായി ജനങ്ങളെ ശാക്തീകരിക്കുക: മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലും മാന്യമായ തൊഴിൽ, പ്രത്യേകിച്ച് യുവാക്കൾക്കും സ്ത്രീകൾക്കും' എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ചകൾ.

നീല സമ്പദ്‌വ്യവസ്ഥയുടെ വിജയം മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തിലും ക്ഷേമത്തിലും ഉണ്ടാകുന്ന പുരോഗതിയിലൂടെ വിലയിരുത്തപ്പെടണമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ ലോക മത്സ്യബന്ധന ദിന സന്ദേശത്തിൽ പറഞ്ഞു. സമുദ്രാധിഷ്ഠിത തൊഴിൽമേഖലകളിൽ യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ വിഷയങ്ങളിൽ മൈക്രോ ക്രെഡൻഷ്യൽ കോഴ്‌സുകൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാരിടൈം മേഖലയിലെ നൂതന തൊഴിലവസരങ്ങൾക്കായി യുവാക്കളെ സജ്ജരാക്കുന്നതിന് ബ്ലൂ സ്കിൽ അക്കാദമിയും ആരംഭിക്കും. 

കടൽ ചെയർമാൻ എച്ച്. ഇ. റൈറ്റ് റവ. ഡോ. ജെയിംസ് ആനപറമ്പിൽ, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, കൊച്ചി എം.എൽ.എ. മുഹമ്മദ് ഷിയാസ്, തൃപ്പൂണിത്തുറ എം.എൽ.എ. ദീപക് ജോയ്, കടൽ ഡയറക്ടർ ഫാ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ, കുഫോസ് രജിസ്ട്രാർ ഡോ കെ ദിനേശ് എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img