10:20am 10 September 2026
NEWS
ചെങ്ങന്നൂരാതി പുരസ്കാരം മന്ത്രി വി ശിവൻകുട്ടി വേടന് സമ്മാനിച്ചു
26/02/2026  10:10 PM IST
nila
 ചെങ്ങന്നൂരാതി പുരസ്കാരം മന്ത്രി വി ശിവൻകുട്ടി വേടന് സമ്മാനിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമ 2026 പ്രധാന വേദിയായ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ
നടന്ന സാംസ്കാരിക സമ്മേളന വേദിയിൽ  ചെങ്ങന്നൂരാതി പുരസ്കാരം 
 മന്ത്രി വി ശിവൻകുട്ടി വേടന് സമ്മാനിച്ചു.  
50,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം 
പൂരസ്കാരത്തിനു നന്ദി പറഞ്ഞ വേടൻ 
തനിക്ക് സംസ്ഥാന അവാർഡ് നേടിത്തന്ന ഗാനം പാടിയത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. 
. വേടന് വിവാഹ സമ്മാനമായി കേക്കും വേദിയിൽ തയ്യാറാക്കിയിരുന്നു.
ചെങ്ങന്നൂരിൽ വീണ്ടും എത്തി സംഗീത പരിപാടി 
അവതരിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ്റെ ആവശ്യത്തിന് ഉറപ്പ് നൽകിയിട്ടാണ് വേടൻ മടങ്ങിയത്.
യോഗത്തിൽ
മുൻ എംഎൽഎ അഡ്വ. മാമ്മൻ ഐപ്പ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ,
കെഎസ് സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, മുളക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു,
പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ. സുരേഷ് മത്തായി, ജി വിവേക് , പി എസ് ബിനുമോൻ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഡാഫോഡിൽസ് മ്യൂസിക്ക് ഫ്യൂഷൻ അവതരിപ്പിച്ചു.
പിന്നണി ഗായിക ആര്യാ ദയാലിൻ്റെ മ്യൂസിക്കൽ നൈറ്റും, അമൃത കർത്തായുടെ കേരള നടനവും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img