08:34pm 09 November 2026
NEWS
കെ കരുണാകരനോട് മോശം വാക്കുകൾ ഉപയോഗിച്ച കെ മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ല മന്ത്രി വി ശിവൻകുട്ടി
05/05/2025  09:50 PM IST
സണ്ണി ലുക്കോസ്
കെ കരുണാകരനോട് മോശം വാക്കുകൾ ഉപയോഗിച്ച കെ മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ല മന്ത്രി വി ശിവൻകുട്ടി

സ്വന്തം പിതാവായ കെ കരുണാകരനോട് മോശം വാക്കുകൾ ഉപയോഗിച്ച കെ മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്വന്തം അനുഭവം കെ മുരളീധരൻ മറ്റുള്ളവരിൽ ആരോപിക്കുകയാണ്.കെ മുരളീധരനെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നത് കോൺഗ്രസ് നേതാക്കൾക്ക് തന്നെയാണ്. രാജ്മോഹൻ ഉണ്ണിത്താനെ പോലുള്ളവരോട് ചോദിച്ചാൽ അറിയാം കെ മുരളീധരൻ ആരാണെന്ന്. രാജ്മോഹൻ ഉണ്ണിത്താന്റെ വാർത്താ സമ്മേളനങ്ങൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്.

വിഴിഞ്ഞം പദ്ധതി ജനങ്ങളുടെ ആകെ പദ്ധതിയാണ്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായത്. എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പദ്ധതി എൽഡിഎഫ് സർക്കാർ തന്നെ പൂർത്തിയാക്കി. അതിന്റെ കൊതിക്കെറുവാണ് കോൺഗ്രസ് നേതാക്കൾക്ക്. അതുകൊണ്ടാണ് മ്ലേച്ഛമായ ഭാഷ ഉപയോഗിക്കുന്നത്. കോൺഗ്രസ് നേതാക്കൾ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്. ഇതൊക്കെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് എൽഡിഎഫ് സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img