NEWS
ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി.
18/08/2025 08:28 PM IST
സണ്ണി ലുക്കോസ്

2025 ആഗസ്റ്റ് 14 നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയത്. ക്ലറിക്കൽ ജോലി കൂടി ചെയ്യണം എന്നത് അടക്കം പറയുന്ന ചില കാര്യങ്ങളിൽ അധ്യാപകർക്ക് പരാതി ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് തിരുത്തൽ വരുത്താൻ നിർദേശം നൽകിയതെന്ന് മന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം...
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരെയും അധ്യാപകരെയും സംബന്ധിച്ച് 2025 ആഗസ്റ്റ് 14 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച വിവാദം ശ്രദ്ധയിൽപ്പെട്ടു. ക്ളറിക്കൽ ജോലി കൂടി ചെയ്യണം എന്നത് അടക്കം ഇതിൽ പറയുന്ന ചില കാര്യങ്ങളിൽ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പരാതി ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ നിർദേശം നൽകി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











