02:21am 09 June 2026
NEWS
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മകനെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.
08/06/2026  08:36 PM IST
സണ്ണി ലുക്കോസ്
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മകനെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.

ടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കുമെന്ന് അറിയിച്ച മന്ത്രി സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നല്‍കി. വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്നും വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെന്ന് വനമന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കുമെന്നും അപകട ഇൻഷുറൻസ് ട്രിബ്യുണല്‍ മാതൃകയില്‍ നഷ്ടപരിഹാര പദ്ധതിക്കാണ് ആലോചനയെന്നും മന്ത്രി പറ‍ഞ്ഞു. മുൻകാലങ്ങളില്‍ മതിയായ തുക വനംവകുപ്പിന് കിട്ടിയിട്ടില്ലെന്നും വകയിരുത്തിയ തുകയും പകുതിപോലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറ‍ഞ്ഞു. ഇന്ന് വൈകിട്ട് എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.ഇന്ന് രാവിലെ എട്ടരയോടെയാണ് ചിന്നക്കനാലിന് സമീപം കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img