07:33am 11 November 2026
NEWS
മന്ത്രി സജി ചെറിയാൻ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
10/09/2025  08:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മന്ത്രി സജി ചെറിയാൻ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി:  സംസ്ഥാന ഫിഷറീസ്-സാംസ്കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ  കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ എന്നിവരുമായി  കൂടിക്കാഴ്ച നടത്തി.

കേന്ദ്ര-കേരള സർക്കാരുകളും  യൂറോപ്യൻ യൂണിയനും  സംയുക്തമായി സംഘടിപ്പിക്കുന്ന  കേരള-യൂറോപ്യൻ യൂണിയൻ(EU) ബ്ലൂ എക്കണോമി കോൺക്ലേവ് 2025 - “ബ്ലൂ ടൈഡ്സ്"ലേക്ക്   കേന്ദ്രമന്ത്രിമാരെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ബ്ലൂ എക്കണോമി കോൺക്ലേവ് 2025 - “ബ്ലൂ ടൈഡ്സിൻ്റെ ഏകോപനവും   സംഘാടനവും  സംസ്ഥാന ഫിഷറീസ് വകുപ്പാണ്. 

സെപ്റ്റംബർ 18-19 തീയതികളിൽ തിരുവനന്തപുരം കോവളത്തുള്ള ദി ലീല റാവിസിൽ  നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ രാജീവ് രഞ്ജൻ സിംഗ്,  ജോർജ്ജ് കുര്യൻ എന്നിവർ നേരിട്ട്  പങ്കെടുക്കുമെന്ന്  സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കൂടിക്കാഴ്ചയിൽ  സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് , അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img