NEWS
ഹെൽത്തി കിഡ്സ് പ്രീ ഫാബ് സെന്റർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
20/02/2026 09:02 PM IST
nila

ചെങ്ങന്നൂർ: കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കായിക വകുപ്പ് പ്ലാൻ ഫണ്ടും വിനിയോഗിച്ച് പെണ്ണുക്കര ഗവ. യുപി സ്കൂളിൽ നിർമ്മിച്ച ഹെൽത്തി കിഡ്സ് പ്രീ ഫാബ് സെന്റർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആല പഞ്ചായത്ത് പ്രസിഡന്റ് അനീഷ ബിജു അധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം അഡ്വ. നിതിൻ ചെറിയാൻ, ഹെൽത്തി കിഡ്സ് പദ്ധതി സ്റ്റേറ്റ് ഹെഡ് ഹരി പ്രഭാകരൻ , പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റീന അനിൽ, വാർഡ് അംഗം സീമ ശ്രീകുമാർ,
പ്രധാനാധ്യാപിക സൂസൻ കെ ജോർജ്, , പിടിഎ പ്രസിഡന്റ് സി വി ഷാജി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കായിക ക്ഷമത പ്രകടനവും നടന്നു.
ഫോട്ടോ >പെണ്ണുക്കര ഗവ. യുപി സ്കൂളിൽ നിർമ്മിച്ച ഹെൽത്തി കിഡ്സ് പ്രീ ഫാബ് സെന്റർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











