05:03am 11 September 2026
NEWS
പാറമേൽ പടി - ഇലഞ്ഞിമേൽ റോഡിൻ്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
11/01/2026  10:38 PM IST
nila
പാറമേൽ പടി - ഇലഞ്ഞിമേൽ റോഡിൻ്റെ നിർമ്മാണം  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: ചെറിയനാട് , പുലിയൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാറമേൽ പടി - ഇലഞ്ഞിമേൽ റോഡിൻ്റെ നിർമ്മാണം  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. പാറമേൽ പടി  ജങ്ഷനിൽ ചേർന്ന യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി അധ്യക്ഷയായി. ചെറിയനാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാരി മധു , പുലിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി രതി എന്നിവർ മുഖ്യാതിഥികളായി.
സംസ്ഥാന സർക്കാരിൻ്റെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഏറ്റെടുത്ത് രണ്ടു കോടി പത്തു ലക്ഷം ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നത്.
 ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജി വിവേക് , ജില്ല പഞ്ചായത്തംഗം അഡ്വ. നിതിൻ ചെറിയാൻ, ഷീദ് മുഹമ്മദ്, നിതിൻ മയൂരം, ജിഷ്ണ കെ നായർ, സ്മിത റെജി, കെ പി പ്രദീപ്, ടി ടി ഷൈലജ, വിനീത കുമാരി, പി ഉണ്ണികൃഷ്ണൻ നായർ, ഇ ദിൽഷാദ്, കെ സന്തോഷ് കുമാർ, കെ പി മനോജ് മോഹൻ, കെ ഉണ്ണികൃഷ്ണൻ, അനീഷ് മാമ്പ്ര, പി ജി രാജപ്പൻ , ദിലീപ് ചെറിയനാട്, അനീഷ് കുമാർ, സജീവ് വെട്ടിക്കാട്, പ്രദീപ് മുട്ടാറ്റ് ,എസ് ബിന്ദു എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img