05:07am 10 September 2026
NEWS
മത്സ്യഫെഡിൻ്റെ മൂല്യവർദ്ധിത ഉല്പാദന കേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
01/03/2026  09:12 PM IST
nila
മത്സ്യഫെഡിൻ്റെ മൂല്യവർദ്ധിത ഉല്പാദന കേന്ദ്രം മന്ത്രി സജി ചെറിയാൻ  ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: മുളക്കുഴ താഴാംഭാഗത്തുള്ള വ്യവസായ കേന്ദ്രത്തിൽ 5.20 കോടി  രൂപ ചെലവഴിച്ച് പൂർത്തീകരിച്ച മത്സ്യഫെഡിൻ്റെ മൂല്യവർദ്ധിത ഉല്പാദന കേന്ദ്രം മന്ത്രി സജി ചെറിയാൻ  ഉദ്ഘാടനം ചെയ്തു. ഉല്പാദന കേന്ദ്രത്തിനു രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെൻട്രൽ ട്യൂബർ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണ്  സാങ്കേതിക പിന്തുണ നൽകുന്നത്.

മത്സ്യത്തിന്റെയും, മരിച്ചീനിയുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം വഴി പ്രദേശവാസികൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ഉദ്ഘാടന യോഗത്തിൽ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ അധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ ഡോ. പി സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ മുഖ്യാതിഥിയായി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. ജോർജ് നൈനാൻ, സെൻട്രൽ ട്യൂബർ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. എം എസ് സജീവ്, കെഎസ് സിഎംഎംസി ചെയർമാൻ 
എം എച്ച് റഷീദ്, മുളക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ്, സജിത മനു, വെൺമണി പഞ്ചായത്ത് ജെബിൻ പി വർഗീസ്, ജില്ല പഞ്ചായത്തംഗം അഡ്വ. നിതിൻ ചെറിയാൻ, രമണിക സന്തോഷ്, , പി എസ് ബാബു, രാജേഷ് സെബാസ്റ്റ്യൻ, ടി ചന്ദ്രലേഖ, എൻ എ രവീന്ദ്രൻ, എന്നിവർ സംസാരിച്ചു സ്വാഗത സംഘം ചെയർപേഴ്സൺ പുഷ്പ വർഗീസ് സ്വാഗതവും
സി ആർ രാം കുമാർ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img