08:28am 10 November 2026
NEWS
സുംബ വിവാദം:‌ കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾ അവ​ഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു
27/06/2025  06:47 PM IST
nila
സുംബ വിവാദം:‌ കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾ അവ​ഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു

നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാലഹരണപ്പെട്ട കാഴ്ചപ്പാടുകൾ ഇപ്പോഴും ഉന്നയിക്കുന്നത് കഷ്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്‌കൂളുകളിലെ സുംബ ഡാൻസിന് എതിരെ എസ്‌വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി രം​ഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ രൂക്ഷവിമർശനം. സ്കൂളുകളിലെ സുംബ ഡാൻസിൽ നിന്ന് സർക്കാർ പിന്നോട്ടുപോകില്ലെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

മതസംഘടനകളുടെ എതിർപ്പ് സർക്കാരിനെ സ്വാധീനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എതിർക്കുന്നവർ ഒറ്റപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലഹരണപ്പെട്ട തരത്തിലുള്ള പല കാര്യങ്ങളും കൂടുതൽ കരുത്തോടെ കൊണ്ടുവരാൻ ഓരോ ശക്തികൾ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. മനുഷ്യത്വപരമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

മനുഷ്യൻ എന്ന് പറഞ്ഞാൽ പുരുഷൻ മാത്രമല്ല, സ്ത്രീയും അതിൽ ഉൾപ്പെടുന്നു. അവരും ഈ ലോകത്തിന്റെ അവകാശികളാണെന്നും മന്ത്രി ആർ.ബിന്ദു കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img